കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു 2020

Posted on Thursday, March 8, 2018

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക https://drive.google.com/drive/folders/1v8RA54sYEZvlujfH4Zol00_MQfcMfMIk

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക പരിശോധിയ്ക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in ലാണ് സമർപ്പിക്കേണ്ടത്.

 

വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്. അംഗീകൃത ദേശീയ പാർട്ടികൾക്കും കേരള സംസ്ഥാന പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ പകർപ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും.

 

മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകൾ സമർപ്പിക്കാം. മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് നഗരകാര്യ റീജിയണൽ ഡയറക്ടർമാരാണ് അപ്പീൽ അധികാരികൾ.